പാര്‍ട്ടി ഭരണഘടനയനുസരിച്ച് രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കാന്‍ തനിക്ക് തടസമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. എന്നാല്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടിനെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പിന്തുണയ്ക്കുന്നു. ബിജെപിയുടെ വെല്ലുവിളി നേരിടാന്‍
ദേശീയതലത്തില്‍ വിശാലമതനിരപേക്ഷസഖ്യമുണ്ടാക്കണമെന്ന സിപിഐയുടെ നിലപാടിനോട് യോജിപ്പാണെന്നും യച്ചൂരി പറഞ്ഞു. കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കുന്ന കാര്യം പിന്നീട് ചര്‍ച്ചചെയ്യുമെന്നും യച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു
Advertisement