ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യമുപേക്ഷിച്ച് കോണ്‍ഗ്രസ്. യു.പി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജ്് ബബറാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പുകള്‍ ഒറ്റയ്ക്ക് നേരിടണമെന്നും സംസ്ഥാനത്തെ സംഘടനാ സംവിധാനം പുന:രുജ്ജീവിപ്പിക്കണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള വിലയിരുത്തലില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 ല്‍ 312 സീറ്റുകള്‍ ബിജെപി തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസ് എസ്.പി സഖ്യത്തിന് ലഭിച്ചത് 54 സീറ്റുകള്‍ മാത്രമാണ്.
Advertisement