E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

തൃശൂർ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂർ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചേക്കും. കേന്ദ്ര എക്സ്പ്ളോസീവ് വിഭാഗത്തിന്റെ നിർണായക തീരുമാനം ഇന്നുണ്ടാകും. വെടിക്കെട്ട് നിരീക്ഷിക്കാൻ കേന്ദ്ര സംഘം തൃശൂരിലെത്തും.

വെടിക്കെട്ട് അടക്കം പൂരം ആഘോഷപൂർവം നടക്കുമോയെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. വലിപ്പത്തിലും എണ്ണത്തിലും നിയന്ത്രണങ്ങളോടെ പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നാണ് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗവുമായി മന്ത്രി വി.എസ്. സുനിൽ കുമാർ അടക്കം നടത്തിയ ആശയ വിനിമയത്തിൽ നിന്ന് വിലയിരുത്തുന്നത്. ഗുണ്ട്, അമിട്ട്, കുഴി മിന്നൽ, ഡൈന, ഓലപ്പടക്കം എന്നിവയ്ക്കാണ് നിരോധനമുള്ളത്. ഇതിൽ അമിട്ട്, ഗുണ്ട്, ഓലപ്പടക്കം എന്നിവയ്ക്ക് നിയന്ത്രണങ്ങളൊടെ അനുമതി ലഭിച്ചെക്കും.

എന്നാൽ കുഴിമിന്നലിനും ഡൈനയ്ക്കും നിരോധനം തുടരാനാണ് സാധ്യത. വെടിക്കെട്ടിന് കൂടുതലായി ഉപയോഗിക്കുന്ന കുഴിമിന്നലിന് ശബ്ദ തീവ്രത കുറച്ച് അനുമതി നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം എക്സ്പ്ലോസീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സംഘം നാളെ മുതൽ തൃശൂരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും അനുമതി നൽകുമെന്ന പ്രതീക്ഷക്ക് ശക്തി കൂട്ടുന്നു. നിയന്ത്രണങ്ങളോടെയെങ്കിലും വെടിക്കെട്ടിന് അനുമതി ലഭിച്ചാൽ പുരം ആഘോഷപൂർവം നടത്താനാണ് ദേവസ്വങ്ങളുടെ ആലോചന.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :