ഡബിള്‍ ഡ്യൂട്ടി സംവിധാനം ഇന്നു മുതല്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നു. രാവിലെ ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ല. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ ആളില്ലാത്തതിനാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തി. ഡ്യൂട്ടി പരിഷ്കാരം പ്രാബല്യത്തിലാകുന്നത് ഇന്നുമുതലാണ്.
Advertisement