ഐപിഎല്ലില്‍ മുംബൈയ്ക്ക് ആവേശ്വജ്ജ്വല ജയം. ബാംഗ്ലൂരിനെ അഞ്ചുവിക്കറ്റിന് തോല്പിച്ചു. ഒരു പന്ത് ബാക്കിനില്‍ക്കെയാണ് മുംബൈയുടെ ജയം. രോഹിത്ത് ശര്‍മയുടെ അര്‍ധസെഞ്ചുറിയാണ് മുംബൈ വിജയത്തില്‍ നിര്‍ണായകമായത്. ജോസ് ബട്ലര് 33 റണ്‍സെടുത്തു പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. ഡിവില്ലിയേഴ്സ് 43ഉം പവന് നേഗി 35ഉം കേദാര്‍ യാദവ് 28ഉം കോഹ്ലി 20ഉം റണ്‍സെടുത്തു. മിച്ചല്‍ മക്ലെനഘന് മൂന്നും ക്രുനാല്‍ പാണ്ഡ്യ രണ്ടും വിക്കറ്റ് വീഴ്ത്തി. പ്ലേ-ഓഫ് സാധ്യത നേരത്തെ അവസാനിച്ച ചലഞ്ചേഴ്സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് നിലംപൊത്തി.
Advertisement