അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ 100 ദിവസങ്ങളാണ് പിന്നിട്ടതെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 14 ആഴ്ചകള്‍ കൊണ്ട് വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരാനായെന്നും 100 ദിവസങ്ങള്‍ തികച്ചു കൊണ്ടുള്ള റേഡിയോ പ്രസംഗത്തിലൂടെ ട്രംപ് പറഞ്ഞു. അമേരിക്കക്കാരുടെ ജോലികള്‍ തിരികെ നല്കനായതാണ് പ്രധാന നേട്ടമായി ട്രംപ് വിലയിരുത്തിയത്.
അമേരിക്കന്‍ കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. സമ്പത്തിക വിശ്വസ്തത വര്‍ധിച്ചുവെന്നും കഴിഞ്ഞ 9 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നിലയാണിതെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വളര്‍ച്ചയുണ്ടായി. അധികാരത്തില്‍ ഏറിയ ആദ്യ ദിനം മുതല്‍ പൌരന്മാരോട് മാത്രമാണ് പ്രതിബദ്ധതയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.