മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ആദ്യജയം. ന്യുസീലാന്ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. 23-ാം മിനിട്ടില്‍ മന്ദീപ് സിങ്ങിന്റെ ഗോളിലൂടെ അക്കൗണ്ട് തുറന്ന് ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിങ് രണ്ട് ഗോളുകള്‍ കൂടി നേടി. പെനല്‍ട്ടി കോര്‍ണറില്‍ നിന്നാണ് ഹര്‍മന്‍പ്രീത് രണ്ട് ഗോളും നേടിയത്. ആദ്യമല്‍സരത്തില്‍ ഇന്ത്യ ബ്രിട്ടനോട് സമനില വഴങ്ങിയിരുന്നു.
Advertisement