സംസ്ഥാനത്തെ റേഷന്‍ റേഷൻ വ്യാപാരികള്‍ മറ്റന്നാള്‍ മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്. ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലെ മുഴുവന്‍ കടകളും ചൊവ്വാഴ്ച മുതല്‍ അടച്ചിടും. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മിഷന് വ്യവസ്ഥ മാറ്റി വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രണ്ടുമാസം മുന്‍പ് ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. റേഷന്‍ കടകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധമുണ്ട്. ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ തൃശൂരില്‍ ചേര്‍ന്ന യോഗമാണ് സമരം പ്രഖ്യാപിച്ചത്.
Advertisement