പുതിയ ഇന്ത്യ വി.ഐ.പികളുടേതല്ലെന്നും എല്ലാവരും പ്രധാനപ്പെട്ടവരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തിലാണ് ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധിച്ചതിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്.
കാലാവസ്ഥാ വ്യതിയാനം ആശങ്കയുണ്ടാക്കുന്നുവെന്നും പ്രകൃതിയിലെ മാറ്റങ്ങള്‍ അറിഞ്ഞുജീവിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭക്ഷണം പാഴാക്കരുതെന്ന ആഹ്വാനം യുവജനങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. വേനലവധിയില്‍ കുട്ടികള്‍ വീടിനു പുറത്തിറങ്ങി പുതിയ സ്ഥലങ്ങള്‍ കാണണമെന്നും പുതിയ കാര്യങ്ങള്‍ പഠിക്കണമെന്നും മോദി പറഞ്ഞു.
Advertisement