കര്‍ണാടകയില്‍ ബി.ജെ.പിയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ അഴിച്ചു പണി. വൈസ് പ്രസിഡന്റുമാരായ ഭാനു പ്രകാശ്, നിര്‍മല്‍ കുമാര്‍
സുരന എന്നിവരെ പദവിയില്‍ നിന്ന് പുറത്താക്കി. വക്താവ് മധുസൂദനന്, റൈത്ത മോര്‍ച്ച വൈസ് പ്രസിഡന്റ് രേണുകാചര്യ എന്നിവരെയും പദവിയില്‍ നിന്ന് നീക്കി. നേരത്തെ ഔദ്യോഗിക വിഭാഗത്തെ വെല്ലുവിളിച്ചു എം.എല്‍.സി, കെ.എസ് ഈശ്വരപ്പയുടെ നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
സംസ്ഥാന പ്രസിഡന്റ് ബി.എസ് യഡിയൂരപ്പയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് ഈശ്വരപ്പ വിഭാഗം സമ്മേളനം സംഘടിപ്പിച്ചത്. തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ബെംഗളൂരുവില്‍ എത്തിയതിനു പിന്നാലെയാണ് നടപടി.
Advertisement