മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ സമരം അഞ്ചാദിവസവും തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് സമരമിരിക്കുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കയ്യേറ്റങ്ങള്‍ക്കേതിരെ റവന്യു വകുപ്പും നടപടികള്‍ കര്‍ശനമാക്കി.
ഇന്നലെ രാത്രിമുതല്‍ രാജേശ്വരിയുടെ ആരോഗ്യനില വഷളായിരുന്നു. ഇന്നു രാവിലെ തുടര്‍ച്ചയായി ഛര്ദിച്ചതിനെത്തുടര്ന്നാണ് രാജേശ്വരിയെ ആശുപത്രിയിലേക്ക് നീക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. നിരാഹാരമിരിക്കുന്ന ഗോമതി, കൗസല്യ എന്നിവരുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിലും സമരം തുടരാനാണ് തീരുമാനം
സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമൈ. അതേസമയം ഒരിടവേളയ്ക്കു ശേഷം കയ്യേറ്റങ്ങള്‍ക്കെതിരെ റവന്യു വകുപ്പ് നടപടി ആരംഭിച്ചു. ഉടുമ്പന്‍ചോല താലൂക്കിലെ രാമക്കല്‍മേട്ടില്‍ കയ്യേറിയ ഒന്നേമുക്കാല്‍ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്തു. വീടുവയ്ക്കാനായി മൂന്നു സെന്റ് ഭൂമിക്കു നല്കിയ പട്ടയത്തിന്റെ മറവിലായിരുന്നു കയ്യേറ്റം. ഹോംസ്റ്റേയായി ഉപയോഗിച്ചിരുന്ന വീടും റവന്യു ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സി.പി.എമ്മിന്റെ എതിര്‍പ്പുകള്‍ മറികടന്ന് വരും ദിവസങ്ങളിലും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരാനാണ് റവന്യു വകുപ്പിന്റെ തീരുമാനം.
Advertisement