സംഘടനതിരഞ്ഞെടുപ്പിൽ മുപ്പത് ശതമാനം പ്രാതിനിധ്യം വേണമെന്ന് കെ.എസ്.യു. നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാംപിൽ അവതരിപ്പിച്ച സംഘടന പ്രമേയത്തിലാണ് ഈ ആവശ്യം. ബൂത്ത് മുതൽ കെ.പി.സി.സി വരെ വോട്ടെടുപ്പിലൂടെ പ്രതിനിധികളെ തിരഞ്ഞെടുക്കണം. നിയമസഭയിൽ ഇരുന്ന് വേരിറങ്ങിയ നേതാക്കൾ അടിയന്തിരം കഴിഞ്ഞേ ഒഴിയുവെന്ന ചിന്ത മാറ്റണം. യുവത്വത്തിന്റ പേര് പറഞ്ഞ് നിയമസഭ ടിക്കറ്റ് നേടിയ യുവതുർക്കികളും അടുത്തതലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കണം. കെ.എസ്.യു വേദികളിൽ വന്ന് കെ.എസ്.യു എവിടെയെന്ന് ചോദിക്കുന്ന നേതാക്കൾ വീട്ടിൽചെല്ലുമ്പോൾ സ്വന്തം മക്കൾ ഏത് പ്രസ്ഥാനത്തിന്റെ കൊടിയാണ് പിടിക്കുന്നതെന്ന് അന്വേഷിക്കണമെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
Advertisement