E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ദിഗ്‌വിജയ് സിങ്ങിനെ മാറ്റി; പകരം കെ.സി. വേണുഗോപാല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുതിര്‍ന്ന നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ദിഗ്‌വിജയ് സിങിനെ മാറ്റി  കെ സി വേണുഗോപാലിനെ കര്‍ണാടകയുടെ ചുമതലുള്ള ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. ഗോവയുടെ ചുമതലയില്‍ നിന്നും ദിഗ്‌വിജയ് സിങിനെ മാറ്റിയിട്ടുണ്ട്. ഗോവയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ വീഴ്ച്ചവരുത്തിയതടക്കം ദിഗ്‌വിജയ് സിങിന്‍റെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള കടുത്ത അതൃപതിയാണ് നടപടിക്ക് കാരണം.

കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാനുള്ള ചര്‍ച്ചകള്‍ക്കിടെ പാര്‍ട്ടി നേതൃനിരയിലെ തലമുറമാറ്റത്തിന്‍റെ കൃത്യമായ സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. മധുസൂദന്‍ മിസ്ത്രിെയ സംഘടനാച്ചുമതലകളില്‍ നിന്നും  എ.െഎ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി  തിരഞ്ഞെടുപ്പ് സമിതിയിലേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുെട വിശ്വസ്തനും വഴികാട്ടിയുമായിരുന്ന ദിഗ്‌വിജയ് സിങിന് ചുമതകള്‍ നഷ്ടമായതാണ് നിര്‍ണായകം. ഗോവയുടെയും കര്‍ണാടകയുടെയും ചുമതലകളില്‍ നിന്ന് ദിഗ്‌വിജയ് സിങിനെ ഒഴിവാക്കി. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെപോയത് ദിഗ്‌വിജയ് സിങിനെ വിമര്‍ശനവിധേയനാക്കി.

പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരം നിലനിര്‍ത്തിയതും കോണ്‍ഗ്രസിന് കാഴ്ച്ചക്കാരായി ഇരിക്കേണ്ടിവന്നതും ദിഗ്‌വിജയ് സിങിന്‍റെ പിടിപ്പുകേടാണെന്ന് പാര്‍ട്ടിയ്ക്ക് അകത്തുനിന്നുതന്നെ കുറ്റപ്പെടുത്തലുണ്ടായി. അധികാരം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കടുത്ത അതൃപ്തി വഴിവെയ്ക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയുടെ ചുമതല കെ സി വേണുഗോപാലിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

പിസി വിഷ്ണുനാഥ് അടക്കം െഎ.സി.സി സെക്രട്ടറിമാരുടെ നാലംഗ ടീമിനെയും കര്‍ണാടകത്തിനായി നിയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടകയില്‍ ഇപ്പോഴത്തെ ചുമതലമാറ്റം ഇനി തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ തയ്യറല്ലെന്ന ഹൈക്കമാന്‍ഡിന്‍റെ വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. ചെല്ലകുമാറാണ് ഗോവയുടെ ചുമതലുള്ള പുതിയ എ.െഎ.സി.സി ജനറല്‍ സെക്രട്ടറി.   

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :