തമിഴ്നാട്ടിലെ കര്‍ഷക ആത്മഹത്യയ്ക്ക് കാരണം കടക്കെണിയല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ . സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്‍പതോളം പേര് മരിച്ചത് ഹൃദയാഘാതമോ പ്രായാധിക്യമോ മൂലമാണ്. 32പേര് ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര കോടി രൂപയോളം ധനസഹായം നല്‍കിയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നതടക്കമുള്ളവ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കര്‍ഷകര്‍ക്ക് ഉറപ്പു നല്കി ഒരാഴ്ച തികയുന്നതിന് മുന്‍പാണ് സംസ്ഥാന സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍.