ഐപിഎല്ലില്‍ ഡല്‍ഹി ഡെയർ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് 7 വിക്കറ്റ് ജയം. 161 റണ്‍സ് വിജയലക്ഷ്യം 22 പന്ത് ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു. അര്‍ധസെഞ്ചുറി നേടിയ റോബിന് ഉത്തപ്പയും ഗൗതം ഗംഭീറുമാണ് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്. 71 റണ്‍സുമായി ഗംഭീര്‍ പുറത്താകാതെ നിന്നപ്പോള്‍ ഉത്തപ്പ 59 റണ്‍സെടുത്തു.
സഞ്ജു സാംസണിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഡെവിള്‍സ് ഭേദപ്പെട്ട സ്കോറിലെത്തിയത്. സഞ്ജു 38 പന്തില്‍ 60 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 47 റണ്‍സെടുത്ത് പുറത്തായി. അവസാന ആറോവറില്‍ 37 റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് നേടാനായത്. സഞ്ജുവും കരുണ്‍ നായരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
Advertisement