ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ കൂട്ടരാജി ഒഴിവാക്കാന്‍ എം.എല്‍.എമാരെക്കൊണ്ട് സത്യം ചെയ്യിച്ച് അരവിന്ദ് കേജ്രിവാള്. പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പുറത്തുപോയേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് പാര്‍ട്ടി വിടില്ലെന്ന് നേതാക്കളെക്കൊണ്ട് ശപഥം ചെയ്യിപ്പിച്ചത്.
പഞ്ചാബിന്റെ ചുമതലയുള്ള സഞ്ജയ് സിങും ഡെപ്യൂട്ടി ഇന്‍ ചാര്‍ജ് ദുര്‍ഗേഷ് പതക്കും രാജിവച്ചതിനു പിന്നാലെയാണ് കേജ്രിവാള് എം.എല്‍.എമാരുടെ യോഗം വിളിച്ചത്. ഡല്‍ഹി ഘടകം കണ്‍വീനര്‍ ദിലീപ് പാണ്ഡേ ഇന്നലെ രാജി വച്ചിരുന്നു. ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം അരവിന്ദജ് കേജ്രിവാളിന്റെ പ്രവര്ത്തനശൈലിയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു
Advertisement