ലോക്പാല്‍ നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി. നിയമനം വൈകിപ്പിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കാര്യക്ഷമമായി നടപ്പാക്കേണ്ടതാണ് ലോക്പാല്‍ നിയമമെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച ഒരുകൂട്ടം പൊതുതാല്പര്യ ഹര്‍ജികള്‍ തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ പ്രതിപക്ഷ നേതാവിന്റെ കുറവു കാരണമാണ് നിയമനം വൈകുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവാകാനുള്ള അംഗബലമില്ലാത്തതിനാല്‍ ഇതു സംബന്ധിച്ച ഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതോടെ ലോക്പാലിനെ നിയമിക്കാന്‍ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.