മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമം. സമരപ്പന്തലിലേക്ക് ഒരുസംഘം ആളുകള്‍ അതിക്രമിച്ചുകയറി. പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് സിപിഎം പ്രവര്‍ത്തകരെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആരോപിച്ചു. പുറംനാട്ടുകാര്‍ സമരം ചെയ്യേണ്ടെന്ന വാദമുയര്‍ത്തിയാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. പെമ്പിളൈ ഒരുമൈ-ആം ആദ്മി ഭിന്നതയ്ക്ക് പിന്നാലെയാണ് സംഭവം. സമരപ്പന്തല്‍ പൊലീസ് വലയത്തില്‍. പ്രാദേശികവാദമുയർത്തി സമരം പൊളിക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. നേരത്തെ സി ആർ നീലകണ്ഠനെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ഇതിനുപിന്നാലെ എഎപി സംസ്ഥാന വനിതാ കൺവീനർ റാണി ആന്റോ നിരാഹാരം ആരംഭിക്കുകയും ചെയ്തു. ഈ അവസരത്തിൽ സമരക്കാർക്കിടയിലുണ്ടായ ഭിന്നത പരിഹരിക്കാൻ ചർച്ച നടക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചത്.
Advertisement