ഇന്ത്യന്‍ ഒാഹരിവിപണി സര്‍വകാല നേട്ടത്തില്‍. വ്യാപാര ആരംഭത്തില്‍ െസന്‍സെക്സ് 139 പോയന്റ് ഉയര്‍ന്ന് മുപ്പതിനായിരത്തി എണ്‍പത്തി രണ്ടിലെത്തി. ദേശീയ ഒാഹരി സൂചികയായ നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 9, 328ലെത്തി. 2015 മാര്‍ച്ചില്‍ ആര് ബി. ഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശനിരക്ക് കുറച്ചപ്പോള്‍ രേഖപ്പെടുത്തിയ മുപ്പതിനായരത്തി ഇരുപത്തിയഞ്ചായിരുന്നു ഇതുവരെയുളള റെക്കോര്‍ഡ്.
രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് ഏഷ്യന്‍ വിപണിയിലും ബി.എസ്.ഇയിലും പ്രതിഫലിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ കമ്പനികളുടെ ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതും നിക്ഷേപകരെ സ്വാധീനിക്കുന്നുണ്ട്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ മുന്നേറ്റവും നിര്‍ണായകമായി.
Advertisement