രണ്ടില ചിഹ്നം കൈക്കലാക്കാനായി തിരഞ്ഞെടുപ്പ് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത് കേസില്‍ അണ്ണാ ഡി.എം.കെ ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന് അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി ഡല്‍ഹിയിലെ ൈക്രംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി ദിനകരനെ ചോദ്യം ചെയ്യുകയായിരുന്നു.
ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലിന് ഒടുവില്‍ ദിനകരന് കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന. ദിനകരന്റെ കൂട്ടാളി മല്ലികാര്‍ജുനയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരന് സുകേഷിനെ കഴിഞ്ഞ ദിവസം ഡല്‍ഹി പ്രത്യേക കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.