വാളയാറില്‍ ദുരൂഹസാഹചര്യത്തിൽ പെണ്‍കുട്ടികൾ മരിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങി മരിച്ച നിലയില്‍. അട്ടപ്പളളം സ്വദേശി പ്രവീണാണ് മരിച്ചത്. കേസിൽ മൂന്നുതവണ പ്രവീണിനെ ചോദ്യം െചയ്തിരുന്നു.
പതിനൊന്നുകാരിയായ മൂത്ത സഹോദരിയെ ജനുവരി പതിമൂന്നിനും ഒൻപതുകാരിയായ ഇളയ സഹോദരിയെ മാർച്ച് നാലിനുമാണ് ശെൽവപുരത്തെ ഒറ്റമുറി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisement