രണ്ടില ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍, ഇടനിലക്കാരന് സുഖേഷിനെ അറിയാമെന്ന് അണ്ണാഡിഎംകെ ശശികല വിഭാഗം നേതാവ് ടിടിവി ദിനകരന് സമ്മതിച്ചതായി സൂചന. ഡല്‍ഹി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദിനകരന് മൊഴി നല്‍കിയത്. എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ അദ്ദേഹം തയാറായില്ല. ഇടനിലക്കാരന് സുഖേഷിനെ അറിയില്ലെന്നായിരുന്നു നേരത്തെ ദിനകരന്റെ നിലപാട്. കഴിഞ്ഞ ദിവസം പതിനൊന്ന് മണിക്കൂറാണ് പൊലീസ് ദിനകരനെ തുടര്‍ച്ചയായി ചോദ്യം ചെയ്തത്. ഡല്‍ഹിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്.
Advertisement