മന്ത്രി എംഎം മണിയുടെ പരാമര്‍ശങ്ങള്‍ നാടന്‍ ശൈലിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മൂന്നാറിലെ പെമ്പിളൈ ഒരുമൈയ്ക്കെതിരെ മണി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ മണിയുടെ നാടന്‍ ശൈലിയാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിനാണ് കാനത്തിന്റെ മറുപടി. വാക്കുകള്‍ക്ക് മിതത്വം പാലിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പെമ്പിളൈ ഒരുമൈ മഹാസംഭവമാണെന്ന് കരുതുന്നില്ലെന്നും കാനം രാജേന്ദ്രന് കോട്ടയത്ത് പറഞ്ഞു.
Advertisement