അണ്വായുധങ്ങള്‍ കൈവശം സൂക്ഷിക്കുന്ന ഉത്തര കൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി കൂടുതല്‍ ഉപരോധമേര്പ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ലോകത്തിന് വലിയ ഭീഷണിയാണ് ആ രാജ്യമെന്നും ട്രംപ് പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള സമയമായെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സിറിയന്‍ വിഷയത്തിലുള്ള യു.എന്‍ രക്ഷാസമിതിയുടെ നിലപാടിനേയും വിമര്‍ശിച്ചു. പല രാജ്യാന്തര പ്രശ്നങ്ങളും ദീര്‍ഘകാലമായി പരിഹരിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രക്ഷാസമിതി അംഗരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്.
Advertisement