സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് മൂന്നാറിൽ പെമ്പിളൈ ഒരുമൈ പ്രവർത്തകർ നിരാഹാര സമരം നടത്തുന്നതിനിടെ മണിയെ അനുകൂലിച്ച് സിപിഎം പ്രകടനവും വിശദീകരണ യോഗവും. എം.എം. മണി മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് കരുതേണ്ടന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എൻ.വിജയൻ പറഞ്ഞു.
മുൻ ദൗത്യസംഘ തലവൻ കെ. സുരേഷ് കുമാർ കൈയേറ്റമെന്ന് പറഞ്ഞ സിപിഐ ഓഫീസ് പൊളിച്ചു നീക്കാൻ കാനം രാജേന്ദ്രൻ സബ് കലക്റോട് പറയുമോ. മാധ്യമ ഗൂഡാലോചനയാണ് മണിക്കെതിരായ നീക്കത്തിനു പിന്നിൽ. കോൺഗ്രസ്-ബിജെപി സഖ്യവും മണിയുടെ ചോര കുടിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതു വ്യാമോഹമാണ്. ഈ പാർട്ടിയുടെ അടിത്തറ ജനങ്ങളാണ്. അവരോട് കാര്യങ്ങൾ വിശദീകരിക്കും– വിജയൻ പറഞ്ഞു.
Advertisement