എം.എം മണിയുടെ അശ്ലീല പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. മണിയുടെ സംസാരം നാട്ടുശൈലിയാണ്. അതിനെ ചിലര്‍ പര്‍വതീകരിച്ചു കാണിക്കുകയാണ്. മാധ്യമങ്ങളും അത് വളച്ചൊടിച്ചു. പെമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസംഗം ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ എം.എം മണി അതിന് മാപ്പും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിയുടെ വിവാദപരാമര്‍ശങ്ങളും മൂന്നാര്‍ കയ്യേറ്റവും നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇടുക്കിയിലെ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കുമെന്നും ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Advertisement