ഡി.ജി.പി ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സെന്‍കുമാറിനെ മാറ്റിയ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദുചെയ്തു. സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ കോടതി തളളി. സര്‍ക്കാര്‍ സെന്‍ കുമാറിനോട് നീതികേട് കാണിച്ചെന്നും കോടതി നിരീക്ഷിച്ചു
ജിഷ, പുറ്റിങ്ങല്‍ കേസുകളിലെ വീഴ്ച ചൂണ്ടിക്കാട്ടി പൊലീസ് മേധാവി സ്ഥാനത്തു നിന്നു ടി.പി.സെന്‍കുമാറിനെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍ , ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേരള സര്‍ക്കാര്‍ സെന്‍കുമാറിനെ കുടുക്കാന്‍ ശ്രമിച്ചു. പൊലീസ് മേധാവിയെന്ന നിലയില്‍ സെന്‍കുമാറിന്റെ പ്രവര്‍ത്തികള്‍ പൊതുസമൂഹത്തില്‍ അതൃപ്തിയുണ്ടാക്കിയെന്ന് തെളിയിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ സെന്‍കുമാറിനോട് നീതികേട് കാട്ടിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സെന്‍കുമാറിന്റെ ഹര്‍ജി തളളിയ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും കേരള ഹൈക്കോടതിയുടെയും ഉത്തരവുകള്‍ കോടതി റദ്ദാക്കി. അതേസമയം, നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്ന സെന്‍കുമാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.