സെന്‍കുമാറിന് നീതി ലഭിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു
സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് പ്രതികരിച്ചു.
സെന്‍കുമാറിനെതിരെ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറിയ സര്‍ക്കാരിനുള്ള തിരിച്ചടിയാണ് വിധിയെന്ന് വി.എം.സുധീരന്. നിയമം ബാധകമല്ല എന്നനിലയില്‍ ഏകാധിപത്യരീതി സര്‍ക്കാര്‍ തുടരരുതെന്ന് സുധീരന് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥ തലത്തില്‍ അമിതമായ രാ·ഷ്ട്രീയം കലര്ത്തിയതിനുളള തിരിച്ചടിയാണ് സെന്‍കുമാര്‍ കേസിലെ സുപ്രീംകോടിതി വിധിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.