E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മണിയുടെ രാജി: പെമ്പിളൈ ഒരുമൈ സമരം രണ്ടാം ദിവസത്തിലേക്ക്, മൂന്നാറിൽ ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി എം.എം. മണി മാപ്പുപറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഗോമതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഇടുക്കി ജില്ലയില്‍ എന്‍.ഡി.എ ഹര്‍ത്താലും തുടങ്ങി. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധ പ്രകടനങ്ങളും മന്ത്രി എം.എം.മണിയുടെ കോലം കത്തിക്കാനാണ് തീരുമാനം. ഇന്ന് നടക്കുന്ന എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രസ് പരീക്ഷയ്ക്കെത്തുന്നവരെ തടസപ്പെടുത്തില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. 

അതേസമയം, മൂന്നാറിലെ സമരം നിര്‍ത്താന്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് ആവശ്യപ്പെടില്ലെന്ന് മന്ത്രി എം.എം.മണി. തന്നോട് ചോദിച്ചിട്ടല്ല സമരം തുടങ്ങിയത്. ഖേദം പ്രകടിപ്പിച്ചത് തെറ്റിദ്ധാരണ ഉണ്ടായതിനാലാണെന്നും എം.എം. മണി ഇടുക്കി കാമാക്ഷിയില്‍ പറഞ്ഞു.

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മന്ത്രി എം.എം. മണി മൂന്നാറിലെത്തി മാപ്പുപറയണമെന്ന് സി.പി.ഐ. എതിരാളികള്‍ക്ക് വടികൊടുക്കുന്ന നടപടികളാണ് മണിയുടേതെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി മനോരമ ന്യൂസ് കൗണ്ടര്‍പോയന്റില്‍ പറ‍ഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :