കശ്മീര്‍ താഴ്വരയില് സംഘര്‍ഷം തുടരുന്നതിനിടെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സംഘര്‍ഷവും തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറയുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനായി വാജ്പേയി സര്‍ക്കാരിന്റെ നയങ്ങളാണ് പിന്തുടരുന്നതെന്ന് മോദി അറിയിച്ചതായി മെഹ്ബൂബ പറഞ്ഞു. ആരുടെയോ പ്രേരണ കൊണ്ടാണ് യുവാക്കള്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തുന്നത്. കശ്മീരിനെ സംഘര്‍ഷ ഭൂമിയാക്കി നിലനിര്‍ത്തുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മെഹ്ബൂബ ആരോപിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിനായി വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന പി.ഡി.പിയുടെ നിലപാട് മെഹബൂബ കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു.
Advertisement