കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയരാൻ റൺവേയിലൂടെ നീങ്ങവെ ടയർ പൊട്ടിത്തെറിച്ചു. വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാർ ഭീതിയിലായി. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുവിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി. വിമാനം പാർക്കിങ് ബേയിലേക്കു മാറ്റി. 122 യാത്രക്കാരെയുമായി പുറപ്പെട്ട എ.ഐ 937 വിമാനത്തിന്റെ ടയറാണ് റൺവേയിലൂടെ ഒാടുന്നതിനിടെ പൊട്ടിയത്. വിമാനം ആടിയുലഞ്ഞെങ്കിലും പൈലറ്റ് നിയന്ത്രണത്തിലാക്കി.
Advertisement