പെമ്പിളൈ ഒരുമൈക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എന്‍ഡിഎ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം കോണ്‍ഗ്രസ് ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കുകയാണ്.
എന്നാല്‍, മന്ത്രി എം.എം. മണി നേരിട്ടെത്തി മാപ്പു പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് മൂന്നാറില്‍ സമരം തുടരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. മന്ത്രി രാജിവയ്ക്കണമെന്നും സമരനേതാവ് ഗോമതി ആവശ്യപ്പെട്ടു.