അമ്പലപ്പുഴയിൽ ചിട്ടി പണം ചോദിക്കാനെത്തിയ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്. പണം ആവശ്യപ്പെട്ടപ്പോള്‍ ചിട്ടി ഉടമ സുരേഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്നാണ് ഇടുക്കി കീരിത്തോട് നിവാസികളായ വേണുവിന്റെയും സുമയുടെയും മരണമൊഴി. കുടുംബത്തിന് ആത്മഹത്യ ചെയ്യാന്‍ തക്കവിധം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ലെന്ന് സഹോദരന് മനോജ്. അമ്പലപ്പുഴയില്‍ നിന്ന് പണം വാങ്ങിയശേഷം ജേ·ഷ്ഠന്റെ മകളുടെ വിവാഹത്തിന് പോകാന്‍ ഉദേശിച്ചാണ് ദമ്പതികള്‍ എത്തിയത്. അതുകൊണ്ടുതന്നെ ആത്മഹത്യയാണെന്ന് പറയാനാകില്ലെന്ന് മനോജ് പറഞ്ഞു.
Advertisement