E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം ജയം. 143 റണ്‍സ് പ്രതിരോധിച്ച മുംബൈ ഡെയര്‍ ‍ഡെവിള്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ചു. മൂന്ന് ഡല്‍ഹി ബാറ്റ്സ്മാന്‍മാരെ പുറത്താക്കിയ മക്‌ക്ലെനഗനാണ് മാന്‍ ഓഫ് ദി മാച്ച്. 

ബാറ്റ്സ്മാന്‍മാര്‍ കളിമറന്നപ്പോള്‍ ബൊളര്‍മാര്‍ കൊടുങ്കാറ്റായി. വാംഘ‍ഡെ എന്ന നീലകോട്ടയില്‍ ചെറിയ ടോട്ടല്‍ പ്രതിരോധിച്ച ഇന്ത്യന്‍സിന് അവിശ്വസനീയ ജയം. 143 എന്ന ചെറിയ ടോട്ടല്‍ മറികടക്കാനെത്തിയ ഡെവിള്‍സ് മുന്‍നിരക്ക് അമിതാത്മവിശ്വാസമാണ് കെണിയൊരുക്കിയത്. താരെയുടെ റണ്ണൗട്ടില്‍ തകര്‍ച്ച തുടങ്ങി. 

വാംഘഡെയിലെ ട്രാക്കില്‍ മുംബൈ പേസര്‍മാര്‍ തീപ്പൊരി ചിതറിയപ്പോള്‍ 6ന് 24ലേക്ക് തകര്‍ന്നടിഞ്ഞു ഡെവിള്‍സ്. റബാഡയും ക്രിസ് മോറിസും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതിനാല്‍ നാണക്കേട് ഒഴിവായി. മുംബൈയുടെ ബാറ്റ്സ്മാന്‍മാരും കളിമറന്ന മട്ടിലായിരുന്നു ബാറ്റേന്തിയത്.

28 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇന്ത്യന്‍സ് നിരയില്‍ ടോപ് സ്കോററായത്. സഞ്ജുവിന്റെ മനോഹര ഫീല്‍ഡിങ്ങിലായിരുന്നു ബട്ലറുടെ പുറത്താകല്‍. ഡല്‍ിക്ക് വേണ്ടി അമിത് മിശ്രയും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :