E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ : ഗുജറാത്ത് ലയണ്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് 26 റണ്‍സ് ജയം. ഹാഷിം അംലയുടെ അര്‍ധസെഞ്ചുറി വിജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. ഗുജറാത്ത് അവസാന സ്ഥാനത്ത് തുടരുകയാണ്.

ആദ്യ ഓവറില്‍ മനന്‍ വോറയെ നഷ്ടമായെങ്കിലും ബാറ്റിങ്ങില്‍ അപകടം വിതച്ചായിരുന്നു പഞ്ചാബിന്റെ തുടക്കം. ഹാഷിം അംലയും ·ഷോണ്‍ മാര്‍ഷും പതിവു ശൈലിയില്‍ കളിച്ചപ്പോള്‍ സ്കോര്‍ കുതിച്ചു. പത്താം ഓവറിലെ രണ്ടാംപന്തില്‍‌ മാര്‍ഷ് 30 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ പഞ്ചാബ് രണ്ടിന് 81. പിന്നീട് അംലയ്ക്ക് കൂട്ടായി മാക്സ്‌വെല്‍ എത്തിയപ്പോള്‍ കളി അല്‍പം കൂടി വേഗതയിലായി.

 മികച്ച ഫോമില്‍ കുതിച്ച അംലയെ വീഴ്ത്താനായത് 14ാം ഓവറിലാണ്. 40 പന്തില്‍ 65 റണ്‍സെടുത്താണ് ദക്ഷിണാഫ്രിക്കന്‍ താരം ക്രീസ് വിട്ടത്. മാക്സ്‌വെല്ലിന്റെ 31 റണ്‍സും അക്സര്‍ പട്ടേലിന്റെ 34 റണ്‍സുംകൂടി ചേര്‍ന്നപ്പോള്‍ പഞ്ചാബ് സ്കോര്‍ ആറിന് 188. ബോളിങ്ങിലും തുടക്കം മുതല്‍ ആക്രമണം വിതച്ചു പഞ്ചാബ് താരങ്ങള്‍. മക്കല്ലത്തെ സന്ദീപ് ശര്‍മ ആദ്യ ഓവറില്‍ പുറത്താക്കി. ഫിഞ്ചിന്റെ പോരാട്ടവും അധികം നീണ്ടില്ല. മൂന്നാംവിക്കറ്റില്‍ സുരേഷ് റെയ്നയും ദിനേശ് കാര്‍ത്തിക്കും പ്രതീക്ഷ നല്‍കിയെങ്കിലും പന്ത്രണ്ടാം ഓവറില്‍ പിഴച്ചു. 32 റണ്‍സെടുത്ത് റെയ്ന മടങ്ങിയതോടെ മധ്യനിര തകര്‍ന്നു. പിന്നീട് ‌ഏഴാം വിക്കറ്റില്‍ കാര്‍ത്തികിനൊപ്പം ആന്‍ഡ്രു ടൈ എത്തിയതോടെ എതിരാളികള്‍ അല്‍പം പതറി. പക്ഷെ രണ്ടാം സ്പെല്ലിനെത്തിയ സന്ദീപ് ശര്‍മ പഞ്ചാബിന്റെ നിയന്ത്രണത്തിലേയ്ക്ക് കളി തിരിച്ചുവിട്ടു.

 മൂന്നു വിക്കറ്റും മൂന്ന് ഓവറും ശേഷിക്കെ ഗുജറാത്തിന്റെ ലക്ഷ്യം 52 റണ്‍സ്. അവസാന ഓവറുകളില്‍ അത്ഭുതം സൃഷ്ടിക്കാനുള്ള ശേഷ·ി ഗുജറാത്തിന്റെ സിംഹങ്ങള്‍ക്ക് ഇല്ലായിരുന്നു. പഞ്ചാബിനായി സന്ദീപ് ശര്‍മയും കാരിയപ്പയും അക്സര്‍ പട്ടേലും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :