ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പ് ഇന്ന്. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ ശക്തമായ ത്രികോണമല്‍സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഉത്തരഡല്‍ഹി, ദക്ഷിണഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി എന്നീ മൂന്ന് മുനിസിപ്പാലിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ്. ഭരണത്തുടര്‍ച്ച തേടുന്ന ബി.ജെ.പി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
നിയമസഭയില്‍ അംഗത്വമില്ലാത്ത കോണ്‍ഗ്രസിന് കോര്‍പ്പറേഷനിലേത് അഭിമാനപ്പോരാട്ടമാണ്. നരേന്ദ്രമോദിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങളുന്നയിക്കുന്ന അരവിന്ദ് കേജ്്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക്, ജനവിശ്വാസം കൂടെയുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. 272 സീറ്റുകളിലേക്കുള്ള മല്‍സരത്തില്‍ ഒരുകോടി മുപ്പത്തിരണ്ട് ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.