ദേവികുളം സബ് കലക്ടറെ ഊളംപാറയ്ക്കുവിടണമെന്ന എം.എം.മണിയുടെ പ്രസ്താവനയ്ക്കെതിരെ എ.കെ.ബാലന്. മണിയുടെ പ്രസ്താവന പരിശോധിക്കണം. ആര്‍ക്കും എന്തും പറയാവുന്ന സ്ഥിതി നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സബ്കലക്ടറുടെ നടപടികളില്‍ ചില നിയമ പ്രശ്നങ്ങളുണ്ടെന്നും എ.കെ.ബാലന് പറഞ്ഞു. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സ്ഥലത്തെ ചുമതലപ്പെട്ട മന്ത്രിമാരുമായി ആലോചിക്കുന്നത് നല്ലതാണെന്നും ബാലന് തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement