മുസ്്ലിംലീഗിന്റെ പുതിയ നിയമസഭാകക്ഷി നേതാവിനെ കണ്ടെത്താനുളള യോഗം ഇന്ന് പാണക്കാട് ചേരും. എം.കെ. മുനീറിനോ വി.കെ. ഇബ്രാഹിംകുഞ്ഞിനോ നറുക്കു വീഴും.
പി.കെ. കുഞ്ഞാലിക്കുട്ടി പാർലമെന്റ് അംഗമായി പോവുന്നതോടെ ഇനി നിയമസഭയിൽ പകരം ആര് പിൻമുറക്കാരനാകുമെന്ന ചോദ്യത്തിനാണ് തീരുമാനമുണ്ടാകുക. നിലവിൽ നിയമസഭകക്ഷി ഉപനേതാവായ എം.കെ. മുനീറിന്റെ പേരാണ് മുന്നിലുളളത്. പരിചയ സമ്പത്തുകൊണ്ടും പൊതുസ്വീകര്യത കണക്കിലെടുത്തും എം.കെ. മുനീറിനെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുനീറല്ലെങ്കിൽ പിന്നെ വി.കെ. ഇബ്രാഹിംകുഞ്ഞിനാണ് സാധ്യത. എം.എൽ.എമാർക്ക് പുറമേ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കെ.പി.എ മജീദും അടക്കമുളള നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ലോക്സഭ തിരഞ്ഞെടുപ്പ് വിലയിരുത്താനുളള യോഗമല്ലെങ്കിലും തിരഞ്ഞെടുപ്പിലെ മുസ്്ലിംലീഗിന്റെ പ്രകടനവും ചർച്ചയാവും.
Advertisement