ദേവികുളം സബ് കലക്ടര്‍ക്കും ഇടുക്കി ജില്ലാ കലക്ടര്‍ക്കുമെതിരെ ഭീഷണിയും അധിക്ഷേപവുമായി മന്ത്രി എം. എം മണി. സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ആര്.എസ്.എസിനുവേണ്ടി ഉപജാപം നടത്തുകയാണ്. കലക്ടര്‍ സബ്കലക്ടര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. സബ് കലക്ടറുടെ തലയ്ക്ക് സുഖമില്ലെന്നും ഊളമ്പാറയ്ക്ക് വിടണമെന്നും മന്ത്രി മണി പറഞ്ഞു
അടിമാലി ഇരുപതേക്കറിലായിരുന്നു മണിമുഴക്കം. പ്രസംഗത്തിനിടെ സബ് കലക്ടറെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പൊതന്നെ മണിയുടെ രോഷം അണപൊട്ടി. ഇടുക്കിയില്‍ ആരാധനാലയങ്ങള്‍ ഏറെയും പട്ടയമില്ലാത്ത ഭൂമിയിലാണ്. ഇത് പൊളിക്കാനാകുമോ? സബ് കലക്ടറുടെ വണ്‍മാന്‍ഷോ നടക്കില്ലെന്ന് മണി പറഞ്ഞു. പിന്നെ ആര്.എസ്.എസിന് കുഴലൂത്ത് നടത്തേണ്ടെന്ന് സബ് കലക്ടര്‍ക്ക് മുന്നറിയിപ്പ്
ഇതിനിടെ മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ സുരേഷ് കുമാറും മാധ്യമങ്ങളും മണിയുടെ അധിക്ഷേപത്തിന് ഇരയായി. എല്ലാക്കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ മുഖ്യമന്ത്രിയുടെയും തന്റെയും ചോദ്യങ്ങള്‍ക്ക് കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും ഉത്തരമില്ലായിരുന്നുവെന്നും മണി പറഞ്ഞു
Advertisement