ഐപിഎല്ലില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍. വൈകിട്ട് നാലു മണിക്ക് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് റൈസിങ് പുണെ സൂപ്പര്‍ ജയന്റിനെ നേരിടും. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മിലാണ് രണ്ടാം മല്‍സരം. തുടര്‍ച്ചയായ ആറാം ജയമാണ് മുംബൈ ലക്ഷ്യമിടുന്നത്.
ഇന്‍ഡോറില്‍ പോയി കിങ്സിനെ തകര്‍ത്തെറിഞ്ഞ മുംബൈ സ്വന്തം തട്ടകത്തില്‍ എന്താണ് കരുതി വച്ചിരിക്കുന്നത്. ഡല്‍ഹിക്കെതിരെ പാഡണിയുമ്പോള്‍ സമാനമായൊരു ബാറ്റിങ് വിസ്ഫോടനമാണ് ആരാധകരുടെ ആവശ്യം. ബാറ്റിങ് തന്നെയാണ് ടീമിന്റെ കരുത്ത്. പിന്തുടര്ന്ന് ജയിക്കാനാണ് പ്രിയം. ഒരാളെ മാത്രം ആശ്രയിച്ചല്ല ടീമിന്റെ ബാറ്റിങ് മികവ്. രോഹിത് ശര്‍മ്മ, നിതീഷ് റാണ, പണ്ഡ്യ സഹോദരന്മാര്, പാര്ത്ഥിവ്പട്ടേല്. ഈ ഇന്ത്യന്‍ കൂട്ടത്തിനൊപ്പം ജോസ് ബട്ളറുടെ സാന്നിധ്യം മുംബെയെ എതിരാളികള്‍ക്ക് കീറാമുട്ടിയാക്കുന്നു.
എന്നാല്‍ ബൗളിംഗില്‍ ചില്ലറ പോരായ്മകളുണ്ട്. പഞ്ചാബിനെതിരെയുള്ള മല്‍സരം ലസിത് മലിംഗക്ക് ഒരു ദുസ്വപ്നമാണ്. മലിംഗക്കു പകരം ടീം സൗത്തി കളിച്ചാല്‍ അല്‍ഭുതപ്പെടാനില്ല. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹി. സഞ്ജു സാംസണും ബില്ലിങ്സും നല്കുന്ന തുടക്കം ഡല്‍ഹിക്ക് നിര്‍ണായകമാണ്. ക്രിസ് മോറിസ് ബാറ്റ് കൊണ്ടും ബോളുകൊണ്ടും കളിമെനയും. തുടര്‍ച്ചയായ രണ്ട് ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് സണ്‍റൈസേഴ്സ് പുണെയെ നേരിടുന്നത്. വാര്‍ണറും ശിഖര്‍ ധവാനും കെയ്ന്‍ വില്യംസണും ചേരുന്ന ബാറ്റിങ് ലൈനപ്പാണ് സണ്‍റൈസേഴ്സിന്റെ കരുത്ത്. ഭുവനേശ്വറും റാഷിദ് ഖാനും ചേരുന്നതോടെ ബൗളിങ്ങും ഭദ്രം. മറുവശത്ത് അവസാന സ്ഥാനത്ത് തട്ടിത്തടയുകയാണ് പുണെ. തുടര്‍ച്ചയായി പരാജയപ്പെടുന്ന മഹേന്ദ്രസിങ് ധോണിക്കും ഇന്നത്തെ പോരാട്ടം നിര്‍ണായകമാകും
Advertisement