ആദ്യസര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട്ടു നിന്നു. വേണ്ടത്ര പരിഗണന ലഭിക്കാത്തതിലുള്ള പ്രതിഷേധമെന്നാണ് സൂചന. പി.ആര്.ഡി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടകന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. ചെറിയാന് ഫിലിപ്പ് മോഡറേറ്ററായ പരിപാടിയില്‍ പ്രാസംഗികനായാണ് കാനത്തെ ക്ഷണിച്ചിരുന്നത്. അതേസമയം അടിയന്തരപാര്ട്ടി യോഗമുണ്ടായിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം വിശദീകണം നല്കി.
Advertisement