സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണ തേടുന്നതില്‍ സിപിഎമ്മിൽ ഭിന്നത. നീക്കം ആത്മഹത്യാപരമെന്ന് സിപിഎം കേന്ദ്രനേതൃത്വത്തില്‍ ഒരുവിഭാഗം ചൂണ്ടിക്കാട്ടി. രണ്ടുതവണയില്ക്കൂടുതല് സീറ്റ് നല്‍കേണ്ടെന്ന മാനദണ്ഡവും തടസമായി ഉയർത്തിക്കാട്ടി.
യച്ചൂരിയെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. പിന്തുണതേടി യച്ചൂരി രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് യച്ചൂരി. ഓഗസ്റ്റില്‍ യച്ചൂരിയുടെ രാജ്യസഭാ കാലാവധി അവസാനിക്കും
Advertisement