മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതിനെതിരെ ശക്തമായ വിമര്‍ശനവുമായി സിപിഐ മുഖപത്രം. ഭൂരഹിത കുടിയേറ്റക്കാരുടെ പേരില്‍ കയ്യേറ്റക്കാര്‍ക്കായി പ്രതിരോധമുയര്‍ത്തുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുമെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ മുന്നറിയിപ്പുനല്‍കി.
കുരിശ് പോലുള്ള മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ ക്രൈസ്തവസഭകള്‍ അപലപിച്ചിട്ടും അതിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കവചമൊരുക്കുകയാണ് ചെയ്യുന്നത്. . സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ക്രിസ്തുവചനത്തിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും സര്‍ക്കാരിനോട് സിപിഐ ആവശ്യപ്പെടുന്നു.
കയ്യേറ്റം ഒഴിപ്പിക്കലിന് ലഭിച്ച ജനപിന്തുണ എന്തിന്റെ പേരിലായാലും പൊതുമുതല്‍ കയ്യേറാന്‍ ആരെയും അനുവദിക്കരുതെന്ന താക്കീതാണെന്നും ജനയുഗം മുഖപ്രസംഗം അഭിപ്രായപ്പെട്ടു
Advertisement