പാരീസില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരപരുക്കേറ്റു. പൊലീസുകാര്‍ക്കിടയിലേക്ക് ഒാടിക്കയറിയ അക്രമി തുരുതുരേ വെടിയുതിര്‍ക്കുയായിരുന്നു. അക്രമിയെ സുരക്ഷാസേന വെടിവെച്ചു കൊന്നു. ഫ്രാങ്ക്ലിന് റൂസ്വെല്‍റ്റ് സബ്വേ സ്റ്റേഷനുസമീപമാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അബു യൂസുഫ് ബാല്ജിക്ക്ി എന്നയാളാണ് വെടിവെച്ചതെന്ന് ഐഎസ് പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ മറ്റൊരാള്ക്കെതിരെക്കൂടി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിന്റെ മൂന്നു ദിവസം മുമ്പാണ് ഭീകരാക്രമണം നടന്നത്.
Advertisement