E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാര്‍ ഒഴിപ്പിക്കല്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ഇടതുമുന്നണിയില്‍ ധാരണ. സിപിഐ, സിപിഎം തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മുന്നണിയോഗം ഈ നിലപാടിലെത്തിയത്. പ്രശ്നം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കും. ഇതിലേക്ക് മാധ്യമപ്രതിനിധികളേയും സഭാമേലധ്യക്ഷന്മാരേയും ക്ഷണിക്കാനും ധാരണയായി. സര്‍വകക്ഷിയോഗത്തിനു ശേഷമേ തുടര്‍നടപടി തീരുമാനിക്കൂ. ഇതുവരെ നടത്തിയ ഒഴിപ്പിക്കല്‍ നടപടികളില്‍ ഒരു തെറ്റുമില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചുനിന്നു. എന്നാല്‍ കുരിശുനീക്കിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു. പ്രശ്നം വഷളാക്കരുതെന്നും കയ്യേറ്റം ഒഴിപ്പിക്കാന്‍ യോജിച്ച് മുന്നോട്ടുപോകണമെന്നും വി.എസ്.അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചെങ്കിലും തര്‍ക്കത്തിന് പരിഹാരമുണ്ടായില്ല. ഇനിയും ചര്‍ച്ചകള്‍ വേണ്ടിവരുമെന്ന് യോഗം കഴിഞ്ഞ് പുറത്തുവന്ന സിപിഐ നേതാക്കള്‍ അറിയിച്ചു. 

കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇടുക്കി കലക്റുമായും ദേവികുളം സബ്കലക്ടറുമായും ചര്‍ച്ച നടത്തുന്നു. ചര്‍ച്ചയില്‍ സുപ്രധാനം തീരുമാനങ്ങളൊന്നും ഉണ്ടായേക്കില്ല. സര്‍വകക്ഷി യോഗത്തിനുശേഷം തീരുമാനം മതിയെന്ന് ഇടതുമുന്നണിയില്‍ ധാരണയായ സാഹചര്യത്തിലാണിത്. എന്നാല്‍ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതിലെ അതൃപ്തി മുഖ്യമന്ത്രി കലക്ടറെയും സബ് കലക്ടറെയും അറിയിക്കും. എന്നാല്‍ റവന്യുമന്ത്രിയുടെ പൂര്‍ണ അറിവോടെയും സമ്മതത്തോടെയുമാണ് നടപടികളെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :