യാദവ സേവാ സമിതി സംസ്ഥാന പ്രസിഡന്റ് ടി. മണിയെ സിപിഎമ്മിൽനിന്ന് പുറത്താക്കി. മാനന്തവാടിയിൽ പ്രണയ വിവാഹിതരായ ദമ്പതികളെ ഊര് വിലക്കിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. സിപിഎം എരുമത്തെരുവ് ബ്രാഞ്ചിലെ അംഗമായിരുന്നു മണി. ഊര് വിലക്ക് പിൻവലിപ്പിക്കൻ സിപിഎം നേതൃത്വം ഇടപെട്ടിരുന്നെങ്കിലും സമൂദായ നേതാക്കൾ അനുകൂലനിലപാടെടുത്തില്ല. ഇതേടെയാണ് മണിയെ പുറത്താക്കാൻ സിപിഎം തീരുമാനിച്ചത്.
Advertisement