അനധികൃതമായ സ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന എന്ത് സംഗതിയും മാറ്റുന്നതിൽ ഒരു എതിർപ്പും ഇല്ലെന്നു ഫാ. ജിമ്മി പൂച്ചക്കാട്ട്(സീറോ മലബാർ സഭ) മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ പറഞ്ഞു. ഇത് മാറ്റപ്പെടേണ്ടതു തന്നെയാണ്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ ഒരിക്കലും എതിർക്കുന്നില്ല. ഇത്തരം വികാരപരമായ ചർച്ചകൾ വരുമ്പോൾ വൻകിട കയ്യേറ്റക്കാർ രക്ഷപ്പെടുന്ന അവസ്ഥ വരുന്നു. കുരിശ് എല്ലാവരും ആദരിക്കുന്ന അടയാളമാണ്. ഒരു ജെസിബി ഉപയോഗിച്ച് ഇടിച്ചു തള്ളാതെ അൽപം പക്വതയോടെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.
Advertisement