ഐ.എസ് ഭീകരരെന്നു സംശയിക്കുന്ന മൂന്നുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. മുംബൈ, ജലന്ധര്‍, ബിജ്്നോര് എന്നിവിടങ്ങളില്‍ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ബിഹാര്‍, യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നു യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ് ഇവരെന്നു പൊലീസ് അറിയിച്ചു. ആറുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി. ആന്ധ്രാ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ സ്ക്വാഡും യു.പി, പഞ്ചാബ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ പൊലീസും ചേര്‍ന്നാണ് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നത്.
Advertisement