കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനു മുന്നോടിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് എന്നിവര്‍ ഹൈക്കമാന്‍ഡുമായി ഇന്ന് ചര്‍ച്ച നടത്തും. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ താല്‍ക്കാലിക അധ്യക്ഷനു പകരം കെപിസിസിക്ക് സ്ഥിരാധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യത്തില്‍ ഇരു നേതാക്കളുടെയും നിലപാട് നിര്‍ണായകമാകും. ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷനാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാ നേതാക്കളുടെയും ആവശ്യം. എന്നാല്‍ ഒരു പദവിയും ഏറ്റെടുക്കാനില്ലന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയാല്‍ ഹൈക്കമാന്റിന് കാര്യങ്ങള്‍ എളുപ്പമാകും.
Advertisement