അണ്ണാ ഡി.എം.കെയില്‍ ലയനചര്‍ച്ചകള്‍ സജീവം. ചര്‍ച്ചകള്‍ക്കു ചമതലപ്പെടുത്തിയ ഇരുവിഭാഗത്തിലെയും നേതാക്കള്‍ ഇന്ന് വെവ്വേറെ യോഗം ചേരും. ഒ.പനീര്‍സെല്‍വത്തെ അനുകൂലിക്കുന്ന എം.എല്‍.എമാരും ഇന്ന് യോഗം ചേരും. ലയനം സാധ്യമാകാന്‍ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന കടുംപിടുത്തം ഒഴിവാക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിപദമോ പാര്‍ട്ടി അധ്യക്ഷ സ്ഥാനമോ മതിയെന്ന നിലപാട് യോഗം സ്വീകരിച്ചേക്കും. 123 എം.എല്‍.എമാരുടെ പിന്തുണയുള്ള പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട ആവശഅയമില്ലെന്ന് ലോക്സഭാ ഡപ്യൂട്ടി സ്പീക്കറും ഇ.പി.എസ് ചേരിയിലെ പ്രമുഖനുമായ തമ്പിദുരൈ പറഞ്ഞു.
Advertisement